കുട്ടിരേവതി












മുലകള്‍ 
ചതുപ്പിലെ കുമിളകള്‍

യൗവ്വനത്തിലവ ഉയര്‍ന്നുവരുന്നത് 
വിസ്മയത്താല്‍ നോക്കിയ-
വയ്ക്ക് കാവലിരുന്നു ഞാന്‍

ആരോടുമൊന്നും മിണ്ടാതെ
എനിക്ക് വേണ്ടി മാത്രം പാടുന്നൂ
അവ. 
വിരഹത്തെക്കുറിച്ച്...
പ്രേമത്തെക്കുറിച്ച്...
നിരാശയെക്കുറിച്ച്...

മാറിവരും ഋതുക്കളിലെന്‍ 
വികാരങ്ങളെ തൊട്ടുണുര്‍ത്താന്‍
അവ മറന്നില്ലൊരിക്കലും

തപസ്സില്‍ 
കൂടുപൊട്ടിച്ച് സ്വതന്ത്രമാകാനെന്നപോല്‍
പിടഞ്ഞ് 
കാമത്തിന്‍ പിടിവലിയാല്‍
പഴയസംഗീതത്തിന്‍
ഉന്‍മാദമോര്‍ത്തവ
പറന്നുയരുന്നു.

ചുരത്തൂന്നൂ
ആലിംഗനത്താല്‍ സ്‌നേഹം 
കുഞ്ഞുചുണ്ടില്‍ പാല്‍

വിഫലപ്രണയത്താല്‍
തുടച്ചു നീക്കാനാവാത്ത കണ്ണീര്‍തുള്ളികള്‍പോല്‍
അവ കെട്ടിക്കിടക്കുന്നു
ചിലപ്പോള്‍ പരന്നൊഴുകുന്നു.

2 comments:

Sujeesh n m said...

BREASTS

Breasts are bubbles, rising
In wet marshlands

I watched in awe — and guarded —
Their gradual swell and blooming
At the edges of my youth’s season

Saying nothing to anyone else,
They sing along
With me alone, always:
Of Love,
Rapture,
Heartbreak

To the nurseries of my turning seasons,
They never once forgot or failed
To bring arousal

During penance, they swell, as if straining
To break free; and in the fierce tug of lust,
They soar, recalling the ecstasy of music

From the crush of embrace, they distill
The essence of love; and in the shock
Of childbirth, milk from coursing blood

Like two teardrops from an unfulfilled love
That cannot ever be wiped away,
They well up, as if in grief, and spill over

valsan anchampeedika said...

Sujeesh impressed me more than Kuttirevathi.

Post a Comment