മനുഷ്യപുത്രന്‍നീ പോയിട്ടും
നീയിരുന്ന കസേരയിലെ തുണി
ചുളിയിങ്ങിയിട്ടില്ല

നീ ദാഹം ശമിപ്പിച്ചിട്ടും
ഒരു തുള്ളിവെള്ളം പോലും
തുളുമ്പിയിട്ടില്ല

നിന്റെ വരവിനാല്‍
ഈ പൂക്കാച്ചെടിയുടെ ഒരിലപോലും 
അനങ്ങിയില്ല

നിന്റെ വരവിനും പോക്കിനുമിടയില്‍
ഈ മങ്ങിയ വെളിച്ചമുള്ള മുറിയില്‍
ഒന്നുമനങ്ങിയിട്ടേയില്ല
ഒന്നും മാറിയിട്ടേയില്ല

എന്നിട്ടും
ആഴമേറിയൊരു ശോകം മാത്രം
എവിടെ നിന്നോ 
ഇറങ്ങിവന്നിരിക്കുന്നു.

0 comments:

Post a Comment