ജയദേവ് നയനാര്‍
ഏതോ പെണ്ണൊരുത്തിയുടെ
വര്‍ഷങ്ങള്‍ പഴക്കമുള്ള ജഡം
ഇടംകൈ വലത്തേ കൈയുടെ
ഭാഗത്തേക്ക് ഒഴുക്കിവിടുന്നത്
ഞാന്‍ കാണാഞ്ഞിട്ടല്ല.
ഇടംകൈ ഉറങ്ങിക്കിടക്കുമ്പോള്‍
അതിനെ വലംകൈ
ഇടതു ഭാഗത്തേക്ക് തന്നെ
തള്ളിവിടുമെന്നും അറിയാഞ്ഞിട്ടല്ല.
ചങ്കും കരളും ഹൃദയവും
കണ്ടുകൊണ്ടിരിക്കുന്നുണ്ടാവും.
ഹൃദയമെങ്കിലും ഒരു വാക്കെങ്കിലും
പറയുമെന്ന് കരുതി.
കരള്‍ കരഞ്ഞേക്കുമെന്നും.
ചങ്ക് ചുവന്നുതുടുക്കുമെന്നും.
അവരാരും ഒന്നും കണ്ടില്ല,
നാളിത്രയായിട്ടും.
കൈകള്‍ കാണിക്കുന്ന
അഭ്യാസങ്ങള്‍ക്കൊക്കെ
ആരുത്തരം പറയണം?.
കൈകളേ, ഞാനോ നിങ്ങളുടെ
കാവലാള്‍?. ആ വിരലുകള്‍
സ്വപ്നമായിരുന്നൊരു
കാലമുണ്ടായിരുന്നു, പണ്ട്.
0 comments:
Post a Comment