ഉമാ രാജീവ്
പീഡനം എന്ന വാക്ക്
അടച്ചിട്ടൊരു വാ‍തിലാണ്
സാക്ഷവലിച്ചിട്ട് ഉറപ്പുവരുത്തിയാണ്
എന്നും ഉറങാന്‍ പോവാറ്.

ബലമില്ലാത്ത ആ വാക്കിന്റെ
വാതില്‍ വയ്ക്കാതെ
ചുവരുകള്‍ മാത്രമുള്ള ഒരു വീട്ടില്‍
മക്കള്‍ കളിക്കുന്നുണ്ട്,വളരുന്നുണ്ട്

ആ‍ വാക്കിന്റെ അപ്പുറത്ത്
വഴങികൊടുക്കലിന്റെ
വരിഞ്ഞു പിടിക്കലിന്റെ
വേട്ട് തിന്നുന്നതിന്റെ
വന്യമായ സാധ്യതയുണ്ട്

ആ സാധ്യതയുടെ മറപ്പുരക്കിപ്പുറം
തഴമ്പുള്ളാ വലം കൈ കൊണ്ടും
മഷിക്കറയുള്ളചൂണ്ടാണി വിരല്‍ കൊണ്ടും
സ്വയംഭോഗം ചെയ്യാന്‍
സുരക്ഷമായ ഒരിടമുണ്ട്

പീഡനം എന്ന വാക്ക്
തേഞ്ഞു തീര്‍ന്നേക്കാവുന്ന ഒരു നാട്ടുപേര്
ചരിത്രത്തിനുനും ,
രക്തസാക്ഷികള്‍ക്കുംവേണ്ടി
മലര്‍ക്കെ തുറന്ന ഇരുപാളികളാണ്

പീഡനം എന്ന വാ‍ക്ക്
ദൂരെ ഒരു ഊരില്‍
,ഒരു കിളിക്കൂട്ടില്‍
ഒരു കുഞ്ഞിന്റെ ചുണ്ടില്‍ നിന്നറ്റുപോയ
മുലക്കണ്ണാ‍ണ്

അവള്‍ക്കത്
ഗൂഡമന്ത്രത്താല്‍ ആവാഹിച്ച്
ചെപ്പ് കുടത്തില്‍ ബന്ധിച്ച
പിതൃത്വംഎന്ന ഇരുട്ടറയുടെ
കൈ മാറി മാറി
തേഞ്ഞുപോയതാക്കോലാണ്

1 comments:

Muyyam Rajan said...

Congratulations ! Heading oru PEEDDANAM aayippoyi

Post a Comment