ആശൈതമ്പി ദേശിംഗമണി
ഒരു കരത്താല്‍ നിന്നെച്ചേര്‍ത്ത്
മറു കരം കുഞ്ഞ് നീട്ടുന്നു.
പുല്‍ത്തകിടിയുടെ നേര്‍ക്ക്
ആകാശചുംബിയുടെ നേര്‍ക്ക്
എരുമയുടെ നേര്‍ക്ക്
നീരുറവയുടെ നേര്‍ക്ക്
എറുമ്പിന് കൂട്ടത്തിനു നേര്‍ക്ക്
തിരക്കുപിടിച്ച വണ്ടിക്കൂട്ടങ്ങള്ക്ക് നേര്‍ക്ക്
ഉന്മാദത്തിലേക്ക്
ഓളങ്ങളിലേക്ക്
ആകാശത്തിലേക്ക്
നക്ഷത്രങ്ങളിലേക്ക്
പ്രപഞ്ചത്തിനും നിനക്കുമിടയില്‍
പൊടുന്നനെ
ഒരു കുഞ്ഞ് നില്ക്കുന്നതായി
തോന്നുന്നു
കൂടുതല്‍ വിസ്മയങ്ങള്‍ വെളിപ്പെടുത്തി
അവള് മുന്നോട്ടു കൊണ്ടു പോകുന്നു
നിന്നെ.
സ്വര്‍ഗത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍
പ്രകൃതിയുടെ താളം
വിസ്മയത്തിന്റെ ഇളക്കങ്ങള്‍
ഒരു കുഞ്ഞുവിരലിലിന്റെ ചലനങ്ങളില്‍ നിന്ന്
നീ ഈ പ്രപഞ്ചത്തെ അനുഭവിക്കുന്നു.
2 comments:
beautiful..
പുടിച്ചിറ്ച്ച്..
Post a Comment